അഞ്ച് വര്‍ഷത്തെ സിനിമാജീവിതം അവസാനിപ്പിച്ച് ദംഗല്‍ നായിക; കാരണം തുറന്ന്പറയുന്നു

ആമീര്‍ ഖാന്‍ ചിത്രം ദംഗല്‍ കണ്ടവരാരും സൈറയെ മറന്ന് കാണില്ല. കാരണം നടിയെ പ്രശംസിച്ച് നിരവധി പ്രമുഖരാണ് രംഗത്ത് വന്നിട്ടുണ്ടായിരുന്നത്. ഇതിന് പിന്നാലെ പല ഓഫറുകളും താരത്തിനെ തേടി എത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു വാര്‍ത്തയുമായാണ് സൈറ എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നിര്‍ണ്ണായക തീരുമാനത്തെക്കുറിച്ച് സൈറ തുറന്നുപറഞ്ഞിട്ടുള്ളത്. 5 വര്‍ഷത്തെ സിനിമാജീവിതത്തിന് അന്ത്യം കുറിക്കുകയാമെന്ന് താരം പറയുന്നു.

സിനിമയിലെത്തിയതിന് ശേഷം ജീവിതം മാറി മറിഞ്ഞെന്നും താന്‍ വിശ്വാസത്തില്‍ നിന്നും ഒരുപാട് അകലെ ആയെന്നും താരം പറയുന്നു. 5 വര്‍ഷമായി ചെയ്യുന്ന തൊഴിലിലായാലും വ്യക്തിപരമായ വിഷയങ്ങളിലായാലും തനിക്ക് സന്തോഷം ലഭിച്ചില്ലെന്ന് താരം കുറിച്ചിട്ടുണ്ട്.

സിനിമാലോകത്തുനിന്നും ഒരുപാട് പിന്തുണയും സ്നേഹവും ലഭിച്ചു, എന്നാല്‍ തന്റെ വിശ്വാസത്തില്‍ നിന്നും അകന്നുപോവുകയായിരുന്നു. തന്റെ വിശ്വാസത്തെ ഹനിക്കുന്ന ചുറ്റുപാടിലും ജോലി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതോടെയാണ് മതവുമായുള്ള തന്റെ ബന്ധം പ്രശ്നത്തിലായി മാറിയത്.

താന്‍ ചെയ്യുന്നതു ശരിയാണെന്നും ഇതൊന്നും തന്നെ ബാധിക്കില്ലെന്നുമായിരുന്നു വിശ്വസിച്ചത്. എന്നാല്‍ അത് തെറ്റിദ്ധാരണയായിരുന്നു. ഖുറാനും അള്ളാഹുവിന്റെ മാര്‍ഗ നിര്‍ദേശങ്ങളുമാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതിലേക്ക് നയിച്ചതെന്നും താരം കുറിച്ചിട്ടുണ്ട്. പോസ്റ്റ് കാണാം.
Instagram Post: https://www.instagram.com/p/BzUBXYrlsml/?utm_source=ig_web_button_share_sheet

References: https://www.rashtrabhoomi.com/dangaa-actress-zaira-quit-film-industry/

Written by 

Leave a Reply

Your email address will not be published. Required fields are marked *